വീട്ടിലേക്ക് വേണ്ട സാധനങ്ങളുമായി എമി വീട്ടിലേത്തി.ഫോൺ മേശപ്പുറത്ത് വെച്ച ശേഷം നേരെ അപ്പച്ചന്റെ മുറിയിലേക്ക് നടന്നു.അപ്പച്ചൻ മാസങ്ങളായി കിടപ്പിലാണ്.കൊറോണ കാരണം പ്ലസ് ടു സ്കൂൾ അടച്ചതിനാൽഎമിലിയാണ് കൂടുതലും അപ്പച്ചനെ ശുശ്രൂഷിക്കുന്നത്. "മരുന്നു കഴിച്ചോ" എമിയുടെ ചോദ്യം കഴിച്ചു എന്നർത്ഥത്തിൽ തലയാട്ടി. "അമ്മ വന്നില്ലേ?" ഇല്ല എന്നർത്ഥത്തിൽ തലയാട്ടി "എങ്ങോട്ട് പോയാലും അമ്മയ്ക്ക് ഫോണെടുത്തുകൂടെ" അവൾ തിരിച്ചു ഡൈനിങ്ങ് ടേബിളിൽ പോയി.അവിടെ മറ്റൊരു ഫോൺ കിടക്കുന്നത്‌കണ്ടപ്പോൾ പിറുപിറുത്തുകൊണ്ട് പറഞ്ഞു. ഈ സമയങ്ങളിൽ മിക്കവാറും അയൽവീട്ടിലെ രുഗ്മിണി ചേച്ചിയുടെ അടുത്തായിരിക്കും... Continue Reading →
