അതികഠിനമായ പോരാട്ടത്തിനു ഒരു ഇടവേള നല്കി രാവിലെ തന്നെ രമേശന്റെ വിളി എത്തി. പക്ഷേ സംസാരത്തിനിടയിൽ എന്റെ ധൃതി മനസ്സിലാക്കിയ രമേശൻ വലിയ അത്യാവശ്യം ഒന്നുമില്ല വൈകിട്ട് വിളിക്കാം എന്ന് പറഞ്ഞു സംസാരം അവസാനിപ്പിച്ചു. തിരിച്ചെത്തിയ ഞാൻ ആട്ടമാവുമായി ഒരു രമ്യതയിൽ എത്തിയ ശേഷം വേഗം ഓഫീസിലേക്ക് ഇറങ്ങാൻ തയ്യാറെടുത്തു.ഉച്ച ഊണിനു ശേഷം നല്ല തിരക്കിനിടയിൽ വീണ്ടും രമേശന്റെ വിളി എത്തി. ലോക്ക് ഡൗൺ ആയതുകൊണ്ട് റോഡിലൂടെ പോകുന്ന ആളുകളുടെയും വണ്ടികളുടെയും കണക്കെടുക്കുന്നത് നിർത്തി വെച്ചു രമേശനുമായി... Continue Reading →
കൊഴിഞ്ഞ പൂക്കാലം
പടുകൂറ്റൻ കണിക്കൊന്നമരത്തിന് ചുവട്ടിൽ ഇരുകൈ കൊണ്ട് കണ്ണുകൾ മറച്ചു ഒളികണ്ണിട്ടു അനിയൻകുഞ്ഞു ഉച്ചത്തിൽ വിളിച്ചുകൂവി.ഒന്ന് രണ്ട് മൂന്ന് നാലഞ്ച് ആറ് ഏഴ് എട്ടൊന്ന്പത് പത്ത് പതിനഞ്ചു പതിനാറ് പതിനേഴ് പതിനെട്ട് പത്തന്പതിരുപത്.. , സാറ്റിന് ചുവട്ടിൽ പാർപ്പില്ലേ കണ്ണ് തുറക്കാൻ പോകുന്നേ... കണ്ണ് തുറക്കേണ്ട താമസം, ഒളിക്കാൻ സമയം തികയാതെ ഓട്ടപ്രദക്ഷിണം തുടർന്ന സുമിച്ചേച്ചി സാറ്റേന്നു അനിയൻകുഞ്ഞു വിളിച്ചു പറഞ്ഞു."ഇല്ല പറ്റില്ലാ പറ്റില്ലാ, നീ മുഴുവൻ എണ്ണിയില്ലാ", സുമിച്ചേച്ചി തിരിച്ചു ഓടിവന്നു."ഞാൻ മുയുവനായി എണ്ണിയെതാ, ചേച്ചി കേക്കാഞ്ഞിട്ടു... Continue Reading →
