മേഘങ്ങളുടെ നാട്ടിലേയ്ക്ക്

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം പോയ ഒരു യാത്രയായിരുന്നു മേഘാലയിലേയ്ക്ക്. ജോലി കിട്ടി ചെന്നൈയിൽ എത്തിയ നാൾ മുതൽ യാത്രകൾ പ്ലാൻ ചെയ്തു തുടങ്ങിയതാണ്. എല്ലാവരുടെയും സ്ഥിരം സ്ഥലമായ ഗോവ മുതൽ യൂറോപ്പ് യാത്ര വരെ കഴിഞ്ഞ 5 വർഷത്തെ ഞങ്ങളുടെ പ്ലാനിൽ വന്നു. എന്നാൽ അതെല്ലാം പ്ലാനിങ്ങിൽ മാത്രം ഒതുങ്ങിയെന്നു മാത്രം. ഒടുവിൽ കിട്ടിയവരെ ഒക്കെ വെച്ച് ഇക്കഴിഞ്ഞ മാർച്ച്‌ മാസം ആദ്യം മേഘാലയയ്ക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു- മേഘങ്ങളുടെ ആലയമായ മേഘാലയ. പ്ലാനിങ് ഒക്കെ... Continue Reading →

വേനൽ ചൂടിലെ കൊറോണക്കഥ

ചൂട് ചൂട് അസഹനീയമായ ചൂട്. ഇത് കേരളം തന്നെയാണോ, ഈ കടുത്ത ചൂടിനെയും ഉഷ്‌ണത്തേയും അവൾ മനസ്സിൽ പഴിച്ചു. വയറിൽ തടവിക്കൊണ്ട് തന്റെ ഗർഭാവസ്ഥയിലുള്ള കുഞ്ഞിനോട് ആതിര ആരാഞ്ഞു, "എന്റെ കുഞ്ഞു വാവയ്ക്ക് ചൂടാണോ, നമുക്ക് വാവയുടെ അച്ഛനോട് പറയണം കേട്ടോ".അവൾക്ക് ഇത് വളരെ കഠിനകരമായ സമയമായിരുന്നു. തന്റെ ഗർഭസ്ഥ ശിശുവിന് 6 മാസം തികഞ്ഞ ദിവസമായിരുന്നു ഇന്ന്. ഓരോ ദിവസവും തള്ളി നീക്കാൻ അവൾ നന്നേ പണിപ്പെട്ടു. ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥയായ സ്റ്റാഫ് നഴ്സ് അല്ലെങ്കിൽ... Continue Reading →

കൊഴിഞ്ഞ പൂക്കാലം

പടുകൂറ്റൻ കണിക്കൊന്നമരത്തിന് ചുവട്ടിൽ ഇരുകൈ കൊണ്ട് കണ്ണുകൾ മറച്ചു ഒളികണ്ണിട്ടു അനിയൻകുഞ്ഞു ഉച്ചത്തിൽ വിളിച്ചുകൂവി.ഒന്ന് രണ്ട് മൂന്ന് നാലഞ്ച് ആറ് ഏഴ് എട്ടൊന്ന്പത് പത്ത് പതിനഞ്ചു പതിനാറ് പതിനേഴ് പതിനെട്ട് പത്തന്പതിരുപത്‌.. , സാറ്റിന് ചുവട്ടിൽ പാർപ്പില്ലേ കണ്ണ്‌ തുറക്കാൻ പോകുന്നേ... കണ്ണ് തുറക്കേണ്ട താമസം, ഒളിക്കാൻ സമയം തികയാതെ ഓട്ടപ്രദക്ഷിണം തുടർന്ന സുമിച്ചേച്ചി സാറ്റേന്നു അനിയൻകുഞ്ഞു വിളിച്ചു പറഞ്ഞു."ഇല്ല പറ്റില്ലാ പറ്റില്ലാ, നീ മുഴുവൻ എണ്ണിയില്ലാ", സുമിച്ചേച്ചി തിരിച്ചു ഓടിവന്നു."ഞാൻ മുയുവനായി എണ്ണിയെതാ, ചേച്ചി കേക്കാഞ്ഞിട്ടു... Continue Reading →

താറാവ് കൂട്ടം

ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഒരു വരുമാന മാർഗ്ഗമായും, നേരം പോക്കായും അമ്മ തുടങ്ങിയതാണ് താറാവ് വളർത്തൽ. ആദ്യം ഐഡിയ പറഞ്ഞപ്പോൾ ഞാനും കൊള്ളാമല്ലോ എന്ന് കരുതി. പക്ഷേ അതിന് പുറകിൽ എന്റേതായ ഒരു കാരണവും ഉണ്ട്, പക്ഷേ അതിപ്പോൾ വേണ്ട, വഴിയെ പറയാം. എന്നെ അറിയാവുന്നവർക്ക് അത് പിടികിട്ടി കാണും. ബാക്കി ഉള്ളവർ കുറച്ച് ക്ഷമയോടെ വെയ്റ്റ് ചെയ്യാൻ അപേക്ഷിക്കുന്നു . നമ്മൾക്ക് തിരിച്ച് താറാവ് വളർത്തലിലേക്ക്  വരാം. ആദ്യത്തെ കൂട്ടം താറാവുകൾ അമ്മയുടെ സ്ഥിരം... Continue Reading →

Create a website or blog at WordPress.com

Up ↑

Create your own website, free on WordPress.com.Create your own website.
Start free