Part 1 https://simpleminds.art.blog/2020/04/22 എല്ലാവരും ആകെ തളർന്നു. നടക്കാൻ തുടങ്ങിയിട്ട് ഒന്നര മണിക്കൂറോളം ആയി. രാവിലത്തെ 13°C കണ്ടപ്പോൾ ഉച്ചയ്ക്കത്തെ വെയിലിനു ഇത്രയും ചൂടുണ്ടാകുമെന്നു തീരെ പ്രതീക്ഷിച്ചില്ല. പക്ഷെ തളർന്നിരിക്കാൻ പറ്റില്ല. ഈ യാത്രയിൽ ഞാൻ ഏറ്റവും കൂടുതൽ കാണാൻ കൊതിച്ച സ്ഥലത്തേയ്ക്കാണ് പോകുന്നത്. അതിന്റെ ആവേശത്തിൽ തളർച്ച ഒക്കെ മറന്നു വീണ്ടും നടക്കാൻ തുടങ്ങി. ഏതാണ്ട് രണ്ടു മണിക്കൂറോളം നടന്നു ഞങ്ങൾ അവിടെത്തി. ഡബിൾ ഡെക്കർ ലിവിങ് റൂട്ട് ബ്രിഡ്ജ് (Double decker living root... Continue Reading →
മേഘങ്ങളുടെ നാട്ടിലേയ്ക്ക്
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം പോയ ഒരു യാത്രയായിരുന്നു മേഘാലയിലേയ്ക്ക്. ജോലി കിട്ടി ചെന്നൈയിൽ എത്തിയ നാൾ മുതൽ യാത്രകൾ പ്ലാൻ ചെയ്തു തുടങ്ങിയതാണ്. എല്ലാവരുടെയും സ്ഥിരം സ്ഥലമായ ഗോവ മുതൽ യൂറോപ്പ് യാത്ര വരെ കഴിഞ്ഞ 5 വർഷത്തെ ഞങ്ങളുടെ പ്ലാനിൽ വന്നു. എന്നാൽ അതെല്ലാം പ്ലാനിങ്ങിൽ മാത്രം ഒതുങ്ങിയെന്നു മാത്രം. ഒടുവിൽ കിട്ടിയവരെ ഒക്കെ വെച്ച് ഇക്കഴിഞ്ഞ മാർച്ച് മാസം ആദ്യം മേഘാലയയ്ക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു- മേഘങ്ങളുടെ ആലയമായ മേഘാലയ. പ്ലാനിങ് ഒക്കെ... Continue Reading →
